കെ.എം.സി.സി കോഴിക്കോട്‌ ജില്ല പ്രവർത്തക സമ്മേളനം ഒക്ടോബർ 16 ന്, ഷാഫി പറമ്പിൽ മുഖ്യാതിഥിയായി സംബന്ധിക്കും

ജീവകാരുണ്യ പുരസ്കാരം എം.എ റസാഖ് മാസ്റ്റർക്കും മാധ്യമ പുരസ്‌കാരം കെ.എ.സലാഹുദ്ദീനും നൽകും

Update: 2025-10-04 13:29 GMT
Editor : razinabdulazeez | By : Web Desk

സലാല: ഇ.പി അബൂബക്കർ ഹാജിയുടെ ഓർമ്മക്ക് സലാല കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരം ദീർഘകാലം സിഎച്ച് സെന്റർ ജനറൽ സെക്രട്ടറിയായ എം.എ റസാഖ് മാസ്റ്റർക്ക് സമ്മാനിക്കും. റസാഖ് മാസ്റ്റർ രാഷ്ട്രീയ സാമൂഹ്യ മത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. മാധ്യമ പുരസ്കാരം, മാധ്യമം, മീഡിയ വൺ സലാല റിപ്പോർട്ടർ കെ.എ സലാഹുദ്ധീന് സമ്മാനിക്കും. പ്രവാസികൾക്കായി ക്രിയാത്മക ഇടപെടലുകൾ നടത്തുന്നത്‌ മുൻ നിർത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് കോഴിക്കോട്‌ ജില്ല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Advertising
Advertising

ഒക്ടോബർ 16 ന് സലാലയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വെച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി പുരസ്കാരങ്ങൾ സമർപ്പിക്കും. ചടങ്ങിൽ അബ്ദുസമദ് പൂക്കോട്ടൂർ സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തും. കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് എം.സി പോക്കർ സാഹിബ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകുമെന്ന് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുസ്തഫ ഫലൂജ, ജനറൽ സെക്രട്ടറി വിസി മുനീർ മുട്ടുങ്ങൽ, ട്രഷറർ ജമാൽ കെസി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.പി അബ്ദുസ്സലാം ഹാജി, റഷീദ് കല്പറ്റ, നാസർ പെരിങ്ങത്തൂർ, മഹമൂദ് ഹാജി, നാസർ കമൂന, ഹാഷിം കോട്ടക്കൽ എന്നിവരും സംബന്ധിച്ചു. അൻസാർ ചേലോട്ട്, മുസ്തഫ സി, കെ.പി കോയ, മുഹമ്മദ് പേരാമ്പ്ര, റഫീഖ്, ശരീഫ്, നിസാർ മുട്ടുങ്ങൽ, ഫൈസൽ എന്നിവർ പരിപാടിക്ക്‌ നേത്യത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News