കെ.എം.സി.സി റിയാൽ ചലഞ്ച്; തുർക്കി ഫണ്ട് കൈമാറി

Update: 2023-03-21 05:02 GMT

സലാല കെ.എം.സി.സി റിയാൽ ചലഞ്ചിലൂടെ സ്വരൂപിച്ച തുർക്കി ദുരിതാശ്വാസ ഫണ്ട് കൈമാറി. തൊഴിൽ മന്ത്രാലയത്തിലെ ഷൈഖ് നായിഫ് ഷൻഫരിക്കാണ് തുക കൈമാറിയത്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനും സംബന്ധിച്ചു.

കെ.എം.സി.സി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഷീദ് കൽപറ്റ, സലാം ഹാജി, ഹാഷിം കോട്ടക്കൽ, ആർ.കെ അഹമ്മദ്, മുസ്തഫ വളാഞ്ചേരി എന്നിവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News