Writer - razinabdulazeez
razinab@321
സലാല: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ പുരുഷ വോളീബോൾ ടൂർണമന്റ് നവംബർ 13 നും 14 നുമായി നടക്കും. സലാല സെന്ററിലെ ദോഫാർ ക്ലബ്ബ് മൈതാനിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ സ്വദേശികളുടെയും പ്രവാസികളുടെയുമായി ആറ് ടീമുകളാണ് പങ്കെടുക്കുക. ഇന്ന് രാത്രി പത്തിന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ കെ.എം.സി.സി. പ്രസിഡന്റ് വി.പി. അബ്‌ദുസലാം ഹാജി, മറ്റു കേന്ദ്ര ഭാരവാഹികളും സംബന്ധിക്കും. ഉദ്‌ഘാടനം ദിവസം രണ്ട് മത്സരങ്ങളാണ് നടക്കുക. ഫൈനൽ മത്സരം വെള്ളി രാത്രി പന്ത്രണ്ടിനാണ് നടക്കുകയെന്ന് കണ്ണൂർ ജില്ല ഭാരവാഹികളായ റഷീദ് ഹാജി നാലകത്ത്, റസാഖ് സ്വിസ്, റയീസ് ശിവപുരം എന്നിവർ പറഞ്ഞു. ഒരാഴ്ച മുമ്പ് കെഎം.സി.സി തൃശൂർ ജില്ല കമ്മിറ്റി വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു.