'ഹൃദയത്തിൽ നിന്ന് സ്‌നേഹം സിരകളിൽ നിന്ന് രക്തം': രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഒ.ഐ.സി.സി സലാല

ഒ.ഐ.സി.സി സലാല ഒരുക്കിയ എട്ടാമത്തെ ക്യാമ്പിൽ എൺപതോളം പേർ രക്തം നൽകിയതായി സംഘാടകർ അറിയിച്ചു

Update: 2022-02-04 17:13 GMT
Editor : afsal137 | By : Web Desk
Advertising

സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് ഒ.ഐ.സി.സി സലാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ക്യു.എച് ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് ഒ.ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസൻ ഉദ്ഘാടനം ചെയ്തു.മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഒമാനിലൊട്ടാകെ വിവിധ സേവന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. അതിന്റെ ഭാഗമായാണ് സലാല റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രക്തദാന ക്യാമ്പിന് നേത്യത്വം നൽകിയ റീജിയണൽ പ്രസിഡന്റ് ഡോ:നിഷതാറിനും മറ്റു ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്റർ നാഷണൽ ക്യാൻസർ ദിനത്തിൽ നടന്ന പരിപാടിയിൽ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെൻറ് ദോഫാർ റീജ്യൺ ഡയറക്ടർ മുഹമ്മദ് അഹ്‌മദ് ഫറജ് അൽഗസ്സാനി മുഖ്യാതിഥിയായിരുന്നു.അഹമദ് അൽ കസീരിയും പരിപാടിയിൽ പങ്കെടുത്തു. ഹൃദയത്തിൽ നിന്ന് സ്‌നേഹം സിരകളിൽ നിന്ന് രക്തം എന്ന മുദ്രാവാക്യമുയർത്തി ഒ.ഐ.സി.സി സലാല ഒരുക്കിയ എട്ടാമത്തെ ക്യാമ്പിൽ എൺപതോളം പേർ രക്തം നൽകിയതായി സംഘാടകർ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു സംഘടിപ്പിച്ച ക്യാമ്പിന് ഒ.ഐ.സി.സി സലാല റീജ്യണൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ഡോ:നിഷ്താർ , ട്രഷറർ ഷജിൽ, സെക്രട്ടറിമാരായ രാഹുൽ, ഷാജി ഹാഫ, ജിജി കാസിം, റൗഫ്, ദീപാ ബെന്നി, അനീഷ്,ശ്യാം മോഹൻ, സരീജ്, നിസാം, സജീവ് ജോസഫ്, നൗഫൽ, സലാം, റിസാൻ മാസ്റ്റർ തുടങ്ങിയ നേതാക്കളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News