മലബാർ അടുക്കള ലുലുവുമായി ചേർന്ന് സലാലയിൽ ഓണഘോഷം സംഘടിപ്പിച്ചു

സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഓണഘോഷം സംഗീത സംവിധായക ഡോ:സൗമ്യ സനാതനാണ് ഉദ്ഘാടനം ചെയ്തത്

Update: 2022-09-10 18:21 GMT

മലബാർ അടുക്കള ലുലുവുമായി ചേർന്ന് സലാലയിൽ ഓണഘോഷം സംഘടിപ്പിച്ചു. പായസ മത്സരവും ഫാഷൻ ഷോയും വിവിധ കലാ പരിപാടികളും നടന്നു. സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഓണഘോഷം സംഗീത സംവിധായക ഡോ:സൗമ്യ സനാതനാണ് ഉദ്ഘാടനം ചെയ്തത്.

പായസ മത്സരത്തിൽ ഷിജിന മനോജ് ഒന്നാം സ്ഥാനവും ,സാലിനി അരുൺ രണ്ടാം സ്ഥാനവും , ശ്രുതി പ്രീജിത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ കിഡ്സ് ഫാഷൻ ഷോയിൽ ആലിയ അൿതർ ഒന്നാമതായി.ഹൻഫ ഫാത്തിമ രണ്ടാം സ്ഥാനവും തനിഷ്ക ജിതിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്സ് സീനിയറിൽ അനുഷ്ക സന്തോഷാണ് ഒന്നാമതെത്തിയത്. ആദം ജമീൽ രണ്ടാം സ്ഥാനവും ,ആരാധ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലേഡീസ് ഫാഷൻ ഷോയിൽ അർച്ചന പ്രശാന്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷർഗി ഗംഗാധർ രണ്ടാം സ്ഥാനവും ,സ്നേഹ എസ് മുന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertising
Advertising

സബീന അഷറഫ്, ഹ്യദ്യ.എസ്.മേനോൻ, ഡോ:സമീറ സിദ്ദീഖ് ,നിതീഷ് എന്നിവർ വിധികർത്താക്കളായിരുന്നു. വിവിധങ്ങളായ കലാ പരിപാടികളും നടന്നു. വിജയികൾക്ക് സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, മാനേജർമാരായ സാഗർ ,ഷഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു

മലബാർ അടുക്കള കോർഡിനേറ്റർമാരായ ഫസീല ഹാരിസ്, ഷാഹിദ കലാം എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. ഷാഫില അലി ഹഷ്മിയാണ് പരിപാടി നിയന്ത്രിച്ചത്. ലുലുവിന്റെ മുന്ന് നിലകളിലായി നൂറു കണക്കിനാളുകളാണ് ആഘോഷ പരിപാടികളിൽ സംബന്ധിച്ചത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News