മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
എട്ട് വർഷത്തോളമായി നാട്ടിൽ പോയിരുന്നില്ല
Update: 2025-12-10 09:53 GMT
മസ്‌കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. തിരൂർ വെളിയങ്ങൽ അബ്ദുറഹിമാൻ (62) ആണ് ബൂ അലിയിൽ മരിച്ചത്. ബൂ അലിയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. എട്ട് വർഷത്തോളമായി നാട്ടിൽ പോയിരുന്നില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു.