മഞ്ഞപ്പട ഒമാൻ ഫുട്ബോൾ ടൂർണമെന്റ്: സീസൺ രണ്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഒക്ടോബർ 21ന് വൈകിട്ട് മസ്കത്തിലെ അൽ ഹൈൽ ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ നടക്കുക
Update: 2022-10-19 18:02 GMT
മസ്കത്ത്: മഞ്ഞപ്പട ഒമാൻ സംഘടിപ്പിക്കുന്ന സ്റ്റീo ഇൻ ബൈറ്റ്സ് ഫുട്ബാേൾ ലീഗ് സീസൺ രണ്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 21ന് വൈകിട്ട് മസ്കത്തിലെ അൽ ഹൈൽ ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ നടക്കുക. മത്സരത്തിനായി ഒമാനിലെ മഞ്ഞപ്പട അംഗങ്ങളിൽനിന്നു ഏകദേശം നൂറ്റി നാൽപ്പതോളം പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽനിന്നും ട്രയൽസിലൂടെ തിരഞ്ഞെടുത്ത 80 പേരെ എട്ട് ടീമുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ടീമുകൾ മസ്കത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.