അനുശോചന യോഗം സംഘടിപ്പിച്ചു
Update: 2025-09-02 12:13 GMT
സലാല: അന്തരിച്ച പ്രവാസി വെൽഫെയർ സലാല മുൻ ട്രഷറർ മൻസൂർ നിലമ്പൂരിന് ആദരവ് അർപ്പിച്ചുകൊണ്ട് സലാലയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പൊതുപ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ കൂടി നിലകൊണ്ട വ്യക്തമായിരുന്നു അദ്ദേഹം എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വഹീദ് ചേന്ദമംഗലൂർ അനുശോചന സന്ദേശം വായിച്ചു. കെ ഷൗക്കത്തലി, സജീബ് ജലാൽ, ഹംസ, മുസമ്മിൽ, സബീർ പിടി, ഷഹനാസ്, അർഷദ് കെ.പി, രവീന്ദ്രൻ നെയ്യാറ്റിങ്കര തുടങ്ങിയവർ സംസാരിച്ചു.