ഒമാനിലെ സ്റ്റാർ ഹോട്ടലായ ഗോൾഡൻ തുലിപ് ഹെഡിങ്ടണിന്റെ നടത്തിപ്പ് കൊച്ചി ആസ്ഥാനമായ മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്

വൈവിധ്യമാർന്ന ഭക്ഷണവും മികച്ച താമസൗകര്യവും ബിസിനസ് കോൺഫറൻസുകൾക്കും ആഘോഷ പരിപാടികൾക്കുമുള്ള സംവിധാനവുമൊരുക്കിട്ടുണ്ട് എന്ന് മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് മാനേജിങ് ഡയറക്ടർ വിജയ് ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Update: 2022-08-27 19:33 GMT
Editor : Nidhin | By : Web Desk

ഒമാനിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലായ ഗോൾഡൻ തുലിപ് ഹെഡിങ്ടണിന്റെ നടത്തിപ്പ് കൊച്ചി ആസ്ഥാനമായ മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ഏറ്റെടുത്തു. ഗോൾഡൻ തുലിപിനെ മസ്‌കത്തിലെ ഒന്നാംനിര ഫോർ സ്റ്റാർ ഹോട്ടലാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈവിധ്യമാർന്ന ഭക്ഷണവും മികച്ച താമസൗകര്യവും ബിസിനസ് കോൺഫറൻസുകൾക്കും ആഘോഷ പരിപാടികൾക്കുമുള്ള സംവിധാനവുമൊരുക്കിട്ടുണ്ട് എന്ന് മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് മാനേജിങ് ഡയറക്ടർ വിജയ് ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertising
Advertising

45 വർഷത്തെ ഹോട്ടൽ നടത്തിപ്പ് പരിചയത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി മെനു പരിഷ്‌കരിക്കൽ, സമൂഹ മാധ്യമങ്ങളിലെ പ്രമോഷൻ കൂടുതൽ സജീവമാക്കൽ തുടങ്ങിയവ നടന്നുവരികയാണ്. വീക്കെൻഡ് പാക്കേജുകളും ഫുഡ് ഫെസ്റ്റിവലുകളും സംഘടിപ്പിക്കുമെന്ന് ജനറൽ മാനേജർ ഉല്ലാസ് വർഗീസ് പറഞ്ഞു. ഹോട്ടലിലെ സിംഫണി റസ്റ്റോറൻറിൽ ഓണത്തിന് സദ്യ അടങ്ങുന്ന ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഹോട്ടലിൻറെയും മാളിൻറെയും പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഗൾഫ് ഇൻറർനാഷണൽ ഇൻവെസ്റ്റ്‌മെൻറ് കമ്പനി ഡയറക്ടർ കെ.വി. ഉമ്മറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News