ഒമാനിലെ സൂറിൽ നിന്ന് ഏകദേശം 198 കിലോമീറ്റർ തെക്കുകിഴക്കായി അറബിക്കടലിൽ നേരിയ ഭൂചലനം
റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത, നാശനഷ്ടമോ ആളപായമോയില്ല
Update: 2025-12-25 15:39 GMT
മസ്‌കത്ത്: അറബിക്കടലിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ഒമാനിലെ സൂറിൽ നിന്ന് ഏകദേശം 198 കിലോമീറ്റർ തെക്കുകിഴക്കായി, 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 7.15നാണ് സംഭവം. റിക്ടർ സ്‌കെയിലിൽ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.