Writer - razinabdulazeez
razinab@321
മസ്കത്ത്: മങ്കിപോക്‌സ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും പ്രതിരോധ മാർഗനിർദേശങ്ങളും പുറത്തിറക്കി ഒമാൻ ആരോഗ്യ മന്ത്രാലയം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, എംപോക്‌സിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുമായി സമ്പർക്കം ഒഴിവാക്കുക, അണുബാധ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കളിലോ പ്രതലങ്ങളിലോ സ്പർശിക്കാതിരിക്കുക, എന്നിവയാണ് ജാഗ്രത നിർദേശങ്ങൾ.മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഉടൻ തന്നെ ചികിത്സ തേടാനും, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സ്വയം ഐസൊലേറ്റ് ചെയ്യാനും, ചർമത്തിലെ പാടുകൾ മറച്ചുവെക്കാനും മന്ത്രാലയം നിർദേശിച്ചു.