മസ്‌കത്ത് കെഎംസിസി ഖദറ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അഷറഫ് അലി ഒതുക്കുങ്ങലിനെ പ്രസിഡന്റായും നജ്മുദ്ദീൻ മങ്കടയെ ജനറൽ സെക്രട്ടറിയായും ഷംസു ആലുവയെ ട്രഷററായും തെരഞ്ഞെടുത്തു.
മസ്‌കത്ത്: മസ്‌കത്ത് കെഎംസിസി ഖദറ ഏരിയ 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് അലി ഒതുക്കുങ്ങലിനെ പ്രസിഡന്റായും നജ്മുദ്ദീൻ മങ്കടയെ ജനറൽ സെക്രട്ടറിയായും ഷംസു ആലുവയെ ട്രഷററായും തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗം മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പാർട്ടി വിങ് ചെയർമാൻ ഷമീർ പാറയിൽ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷമീർ പാറയിൽ റിട്ടേണിംഗ് ഓഫീസറും ഷാജഹാൻ അൽഖുവൈർ നിരീക്ഷനുമായിരുന്നു.
അഷ്റഫ് മങ്കട, ഷബീർ ഫൈസി വരോട്, ഷഫീഖ് പൊന്നാനി, സൽമാൻ, ടി ടി റഫീഖ് മറ്റത്തൂർ, ഫർഷാദ് പൊന്നാനി (വൈസ് പ്രസിഡന്റുമാർ) ഫൈസൽ ഫൈസി, ആദിൽ അബ്ദുൽ ഗഫൂർ, മുസ്തഫ എൻ.കെ. വാണിമേൽ, അബ്ദുൽ റഹീം മൂവാറ്റുപുഴ, മുഹമ്മദ് ഷാഫി കണ്ണൂർ, അബ്ദു റഹീം സി.ടി. (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അഡൈ്വസറി ബോർഡ് ചെയർമാനായി നിസാർ ഖദറ, വൈസ് ചെയർമാനായി മൊയ്ദീൻ സുവൈഖ്, കൺവീനറായി അവറാൻ കവുപുറം എന്നിവരെയും തെരഞ്ഞെടുത്തു. ഷാനവാസ് മൂവാറ്റുപുഴ, അഷറഫ് അലി ഒതുക്കുങ്ങൽ, അൻസിൽ എന്നിവരാണ് കേന്ദ്ര കമ്മിറ്റി കൗൺസിൽ അംഗങ്ങൾ.