ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യകളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
ഇതിനായി പ്രത്യേക പ്ലാനർമാരെ നിയോഗിക്കും
Update: 2026-01-19 14:18 GMT
മസ്കത്ത്: റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. നഗരത്തിലെ റോഡ് ശൃംഖലയിലെ ഗതാഗത സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിനായി പ്രത്യേക പ്ലാനർമാരെ നിയോഗിക്കും. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് അവയുടെ പ്രത്യാഘാതങ്ങൾ മുൻകൂട്ടി വിലയിരുത്താനും ഇതിലൂടെ സാധിക്കും. കൂടാതെ ഡാറ്റാധിഷ്ഠിതമായ തീരുമാനങ്ങളിലൂടെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.