സിജി സലാലക്ക് പുതിയ സാരഥികൾ

Update: 2025-06-16 17:39 GMT
Editor : Thameem CP | By : Web Desk

സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സി.ജി.) സലാല ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. ഇബ്രാഹിം കുട്ടി പൊന്നാനിയാണ് പുതിയ ചെയർമാൻ. ഡോ. ഷാജിദ് മരുതോറയെ ചീഫ് കോർഡിനേറ്ററായും സ്വാലിഹ് തലശ്ശേരിയെ ട്രഷററായും തെരഞ്ഞെടുത്തു.

സ്പൈസസ് റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻ ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ശിഹാബ് കാളികാവ് റിപ്പോർട്ട് അവതരിപ്പിച്ചു.

മറ്റു ഭാരവാഹികളായി മുനീർ ഇ. മീത്തൽ, സയീദ് നരിപറ്റ എന്നിവരെ വൈസ് ചെയർമാൻമാരായും റിസാൻ മാസ്റ്റർ, ഷൗക്കത്ത് വയനാട് എന്നിവരെ കോർഡിനേറ്റർമാരായും തെരഞ്ഞെടുത്തു. ശിഹാബ് കാളികാവ് പ്രോഗ്രാം കോർഡിനേറ്ററും മുനവിർ ഹുസൈൻ സി.എൽ.പി. കോർഡിനേറ്ററുമാണ്.

ഡോ. വി.എസ്. സുനിൽ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്താർ, ഹുസൈൻ കാച്ചിലോടി എന്നിവരെ സീനിയർ വിഷനറീസ് ആയും തെരഞ്ഞെടുത്തു. ഡോ. നിസ്താർ, മുനവിർ ഹുസൈൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കെ. ഇബ്രാഹിം കുട്ടി പൊന്നാനി സ്വാഗതവും ഡോ. ഷാജിത് മരുതോറ നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News