ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിങ്ങിന് പുതിയ ഭാരവാഹികൾ

മലയാളം വിങ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു ഭാരവാഹികളുടെ സ്ഥാനരോഹണം

Update: 2023-03-23 18:41 GMT
Editor : banuisahak | By : Web Desk

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിങ്ങിന്‍റെ 2023-24 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾ ചുമലയേറ്റു. മലയാളം വിങ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു ഭാരവാഹികളുടെ സ്ഥാനരോഹണം. അജിത് വാസുദേവൻ കൺവീനറും പി.എം. മുരളീധരൻ കോ കൺവീനറുമാണ്.

അനിൽ കടക്കാവൂർ ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ടി.പി.കുട്ടി അലി (സെക്രട്ടറി,സാമൂഹ്യക്ഷേമം) രാജേഷ് കല്ലുംപുറത്ത് (സെക്രട്ടറി, കൾച്ചറൽ) രാജീവ്കുമാർ (സെക്രട്ടറി, വിനോദം,കായികം), പ്രീത അനിലാൽ (സെക്രട്ടറി, വനിത വിങ്) മിനി സുനിൽ (സെക്രട്ടറി, സാഹിത്യം-സംഗീതം) അജിത്കുമാർ(സെക്രട്ടറി, കുട്ടികളും നാടകവും).ഒമാനിൽ താമസിക്കുന്ന കേരളീയ സമൂഹത്തിലെ അംഗങ്ങൾക്ക് കൈത്താങ്ങുമായി മലയാളം വിങ് എന്നും മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഓണം വലിയ ആഘോഷമായി ഈ വര്‍ഷവും നടത്തുമെന്ന് കണ്‍വീനര്‍ അജിത് വാസുദേവന്‍ പറഞ്ഞു. മത്സര പരിപാടികള്‍ മേയ് മാസത്തില്‍ ആരംഭിക്കും. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News