ഒമാനിൽ ഇനി ഉറക്കമില്ലാത്ത രാവുകൾ, ഫുട്ബോളും ക്രിക്കറ്റും സജീവമാകും

ടൂർണമെന്റിന് കൊഴുപ്പേകാൻ നാട്ടിൽ നിന്ന് താരങ്ങളെയും സെലിബ്രിറ്റികളെയും ഒമാനിലെത്തിക്കും

Update: 2025-10-18 15:14 GMT

മസ്കത്ത്: ഒമാനിലെ രത്രി കാലാവസ്ഥ പതിയെ തണുപ്പിലേക്ക് മാറിത്തുടങ്ങിയതോടെ ടർഫുകളും ​ഗ്രൗണ്ടുകലും വീണ്ടും സജീവമായിത്തുടങ്ങിയിട്ടുണ്ട്. വിവിധ സംഘടകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ഫുട്ബോൾ ടൂർണമെന്റുകൾക്കാണ് വിസിൽ‌ മുഴങ്ങിയത്. ഇനിയുള്ള മാസങ്ങൾ‌ ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ സമയമാണ്. വ്യാഴാഴ്ചകളിൽ രാത്രി ആരംഭിക്കുന്ന മത്സരങ്ങൾ പുലരുവോളം നീണ്ടുനിൽക്കും. ടൂർണമെന്റിന് കൊഴുപ്പേകാൻ നാട്ടിൽ നിന്ന് താരങ്ങളെയും സെലിബ്രിറ്റികളെയും ഒമാനിലെത്തിക്കും.

വെറും കായിക മത്സങ്ങൾ മാത്രമല്ല, കുടുബങ്ങൾക്ക് ഒത്തുകൂടാനുള്ള വേദിയാക്കി മാറ്റുകയാണ് സംഘാടകർ. പാട്ടും നൃത്തവും കുട്ടികൾക്കും കുടുബങ്ങൾക്കും വിവിധ മത്സരങ്ങളുമൊക്കെയായി ആഘോഷിക്കാനുള്ളതെല്ലാം സംഘടകർ ഒരുക്കും. രാത്രി മുഴുവൻ ഫുട്ബോളും പാട്ടും ഫുഡും ആസ്വദിച്ച് കുടുംബങ്ങൾ മൈതാനങ്ങളിൽ ചെലവഴിക്കും. 

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News