ഒ.സി.സി.ഐ തെരഞ്ഞെടുപ്പ്: വിദേശ പ്രതിനിധിയായി അബ്ദുല്‍ ലത്തീഫ് ഉപ്പള

വൻ ഭൂരിപക്ഷത്തോടെയാണ് അബ്ദുല്‍ ലത്തീഫിന്റെ വിജയം

Update: 2022-11-23 19:36 GMT
Editor : banuisahak | By : Web Desk

മസ്‌ക്കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയികളെ പ്രഖ്യാപിച്ചു. നാല് ഇന്ത്യക്കാരടക്കം 122 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

വിദേശി പ്രതിനിധിയായി ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ ഒമ്പത് വിദേശികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളായിരുന്നു. തെരഞ്ഞെടുപ്പിൽ 107 വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെയാണ് അബ്ദുല്‍ ലത്തീഫിന്റെ വിജയം.

Advertising
Advertising

ആദ്യമായാണ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലേക്ക് വിദേശികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ആകെ 65 ശതമാനം ആളുകളായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വോട്ടിങ് നടന്നത് മുസന്ദം ഗവര്‍ണറേറ്റിലാണ്. ദിബ്ബ, ഖസബ് എന്നിവിടങ്ങളിലായി സജ്ജീകരിച്ചിരുന്ന കേന്ദ്രങ്ങളിൽ 90.8 ശതമാനം വോട്ടര്‍മാരാണ് തങ്ങളടെ വോട്ടവ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News