ഒമാനിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ അധികൃതർ
അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്
Update: 2022-10-19 16:49 GMT
മസ്കത്ത്: ഒമാനിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ പരിശോധനയുമായി അധികൃതർ. ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് നേടണമന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ നേതൃത്തിൽ ഉദ്യോഗസ്ഥർ കടകളിലും മറ്റും പരിശോധന നടത്തിയത്. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങൾ ഉയോഗിച്ചിരുന്ന വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.