ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് സ്വദേശികൾ മരിച്ചു

ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചവരെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

Update: 2022-07-03 17:45 GMT
Editor : rishad | By : Web Desk

മസ്കത്ത്:  ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. മൂന്നു പർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചവരെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. പരിക്കേറ്റ ഒരാളെ റോയൽ ഒമാൻ പൊലിസ് എയർ ലിഫ്റ്റ് ചെയ്ത് നിസ്വയിലെ റഫറൽ ആശുപത്രിയിലേക്ക് മാറ്റി. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോയൽ ഒമാൻ പൊലിസിന്റെ നേതൃത്വത്തിൽ  രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News