ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചു

സുൽത്താനേറ്റിന്‍റെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ തുടങ്ങിയവ പകർന്ന് നൽകുന്നതാണ് മ്യൂസിയം.

Update: 2023-03-13 18:54 GMT

 മാർച്ച് 18 മുതൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

മസ്കത്ത്: ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചു. മാർച്ച് 18 മുതൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സുൽത്താനേറ്റിന്‍റെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ തുടങ്ങിയവ പകർന്ന് നൽകുന്നതാണ് മ്യൂസിയം.

അൽഹജർ പർവത നിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപ്പന. ഒമാന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്ന് പോകുന്ന കാഴ്ചകളാണ് മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. 

Advertising
Advertising

ഒമാൻ അക്രോസ് ഏജസ് മ്യൂസിയം മാർച്ച് 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മ്യൂസിയം രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. ഒമാൻ പൗരൻമാർക്കും ജി.സി.സി പൗരൻമാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ട് റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ച് റിയാൽ പ്രവേശന ഫീസ് നൽകണം.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News