ഖത്തറിലേക്ക് 99 റിയാൽ നിരക്കിൽ ടിക്കറ്റുമായി ഒമാൻ എയർ; 'ഹയാ' കാർഡുടമകൾക്ക് ഒമാനിലേക്ക് ലോകകപ്പ് ഫാൻ വിസയും

Update: 2022-09-07 10:39 GMT

ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഫുട്ബോൾ ആരാധകർക്കായി ഒമാൻ ദേശീയ വിമാനക്കമ്പനി ഒമാൻ എയർ പ്രത്യേക വിമാന ടിക്കറ്റുകൾ പ്രഖ്യാപിച്ചു. നവംബർ 20 മുതൽ ഡിസംബർ 3 വരെ, ഖത്തറിലേക്കുള്ള ഫ്ളൈറ്റുകൾക്ക് ഇക്കോണമി ക്ലാസിന് 99 ഒമാൻ റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. അതേ സമയം ബിസിനസ് ക്ലാസിന് 305 മുതലും ബുക്കിങ് ആരംഭിക്കും.

ഒമാൻ എയറിലെ ഗവൺമെന്റ് അഫയേഴ്സ് സീനിയർ ഡയരക്ടർ ഡോ. ഖാലിദ് ബിൻ അബ്ദുൾ വഹാബ് അൽ ബലൂഷിയാണ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യമറിയിച്ചത്. ഒമാനിൽനിന്ന് ഖത്തറിലേക്ക് പ്രതിദിനം 3000 ഫുട്‌ബോൾ ആരാധകരെയാണ് ഒമാൻ എയർ പ്രതീക്ഷിക്കുന്നത്. അതേസമയം, 'ഹയാ' കാർഡ് ഉടമകൾക്കായി സുൽത്താനേറ്റ് മൾട്ടി-ട്രിപ്പ് ടൂറിസ്റ്റ് വിസയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹയാ കാർഡുടമകൾക്കുള്ള ലോകകപ്പ് ഫാൻ വിസ സൗജന്യമായിരിക്കും. 60 ദിവസത്തേക്കാണ് ഫാൻ വിസയുടെ കാലാവധി. ഇവർക്ക് തന്റെ കുടുംബത്തെയും കൊണ്ടുവന്ന് ഒമാനിൽ താമസിക്കാൻ അനുമതിയുണ്ടാവും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News