വാർത്ത-വിവര കൈമാറ്റത്തിന് ഒമാനും ഇന്ത്യയും ധാരണയായി

ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ വി. മുരളീധരന്‍ അനാച്ഛാദനം ചെയ്തു

Update: 2022-10-03 17:26 GMT
Editor : banuisahak | By : Web Desk

മസ്‌ക്കത്ത്: ഇന്ത്യ-ഒമാൻ ബന്ധങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് തുടക്കമായി. സന്ദർശനത്തിന്‍റെ ഭാഗമായി വാർത്ത-വിവര കൈമാറ്റത്തിന് ഒമാനും ഇന്ത്യയും ധാരണയായി. ഇതുമായി ബന്ധപ്പെട്ട സഹകരണകരാറിൽ ഒപ്പുവെക്കുകയും ചെയ്തു. 

മസ്കത്ത് ഇന്ത്യൻ എംബസിയിൽ എംബസിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നും പ്രസക്തമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് കമീഷന്‍ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ഒമാനിലെ ആദ്യത്തേതാണ്.

Advertising
Advertising

'ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ ഇര ഇരുരാജ്യങ്ങളും തമമിലുള്ള ബന്ധങ്ങൾ ശക്തിപെടുത്തുന്നതിന് സഹായകമാകുമെന്ന് ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിച്ച് എ.എന്‍.ഐ ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി ഒ.എൻ.എയുമാണ് വാർത്ത കൈമാറ്റത്തിന് ധാരണയായിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാര്‍ത്താ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഇബ്‌റാഹിം ബിന്‍ സൈഫ് അല്‍ അസ്‌രിയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News