തീപിടിത്തം ഒഴിവാക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി

വീടുകളിലുണ്ടാകുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാചക വാതകം, മറ്റ് വസ്തുക്കൾ എന്നിവ തന്നെ തീപിടിത്തതിന് കാരണമായേക്കുമെന്ന് അതോറിറ്റി

Update: 2024-05-31 05:57 GMT

മസ്‌കത്ത്:കെട്ടിടത്തിന് തീപിടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വീടുകളിലുണ്ടാകുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാചക വാതകം, മറ്റ് വസ്തുക്കൾ എന്നിവ തന്നെ തീപിടിത്തതിന് കാരണമായേക്കുമെന്ന് അതോറിറ്റി എക്‌സിൽ അറിയിച്ചു.

Advertising
Advertising

തീപിടിത്തം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പാചക ശേഷവും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഗ്യാസ് സിലിണ്ടർ അടയ്ക്കുക.
  • ലൈറ്ററുകളും തീപ്പെട്ടികളുമായി കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക തീപിടിക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭിക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക
  • പുകവലിക്കുകയും ശേഷം സിഗരറ്റ് കുറ്റി തീപിടിക്കുന്ന വസ്തുക്കളിൽ എറിയുകയും ചെയ്യാതിരിക്കുക
  • അശ്രദ്ധയോടെ സ്റ്റൗവിൽ ഭക്ഷണം പാചകം ചെയ്യാതിരിക്കുക
  • പവർ പ്ലഗുകളിൽ ഓവർലോഡ് നൽകാതിരിക്കുക. ലോഡിംഗ് കപ്പാസിറ്റി അനുസരിച്ച് പവർ പ്ലഗുകൾ ഉപയോഗിക്കുക
  • വൈദ്യുതോപകരണങ്ങൾ ദീർഘനേരം ഓണാക്കി വെക്കാതിരിക്കുക. ഉപയോഗത്തിന് ശേഷം ഇലക്ട്രിക്കൽ ഉപകരണം ഓഫ്
  • ചെയ്യുകയും പവർ വിച്ഛേദിക്കുകയും ചെയ്യുക
  • വൈദ്യുതോപകരണങ്ങളുടെ പതിവ് അറ്റകുറ്റപ്പണി നടത്തുക
  • യോഗ്യതയില്ലാത്ത വ്യക്തികൾ ഇലക്ട്രിക്കൽ വയറിംഗ് ശരിയാക്കുകയും പരിപാലിക്കുകയും ചെയ്യാതിരിക്കുക. യോഗ്യതയുള്ളവരെ നിയമിക്കുക
    • വീട്ടിൽ സ്‌മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ സ്ഥാപിക്കുക

      വീട്ടിൽ തീപിടിത്തമുണ്ടായാൽ എന്തുചെയ്യണം?

      • പവർ, ഗ്യാസ് സ്രോതസ്സുകൾ സ്വിച്ച് ഓഫ് ചെയ്യുക, സാധ്യമെങ്കിൽ, തീ പടരുന്നത് തടയാൻ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നീക്കുക.
      • തീ പടരുന്നതിന് മുമ്പ് വീട്ടിൽ നിന്ന് എല്ലാ ആളുകളെയും ഒഴിപ്പിക്കുക, പ്രായമായവരെയും കുട്ടികളെയും ഭിന്നശേഷിയുള്ളവരെയും പ്രത്യേകം സഹായിക്കുക.
      • അടിയന്തര നമ്പറുകളിൽ വിളിക്കുക: 9999 അല്ലെങ്കിൽ 24343666.
      • തീയണയ്ക്കാൻ ശ്രമിക്കുക
      • ഫയർ ബ്ലാങ്കറ്റ് ഉൾപ്പെടെ, ലഭ്യമായ ഏതെങ്കിലും അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കുക.
      • വാതിലുകൾ തുറക്കുന്നതിന് മുമ്പ് മറുവശത്ത് തീ ഇല്ലെന്ന് ഉറപ്പാക്കുക.
      • കട്ടിയുള്ള പുക ശ്വസിക്കുമ്പോൾ ശ്വാസംമുട്ടൽ ഒഴിവാക്കാൻ നിങ്ങളുടെ വായിലും മൂക്കിലും നനഞ്ഞ ടവൽ ഉപയോഗിക്കുക.
      • ഏറ്റവും അടുത്തുള്ള എമർജൻസി എക്‌സിറ്റിലേക്ക് തറയിൽ ഇഴഞ്ഞു നീങ്ങുക
      • തീ പിടിക്കുന്നിടത്തേക്ക് തിരികെ പോകുന്നത് ഒഴിവാക്കുക. എത്ര വിലയേറിയത വസ്തുവെടുക്കാനാണെങ്കിൽ പോലും നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മടങ്ങാതിരിക്കുക.
      • നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷക്കായി അടിയന്തര ഒഴിപ്പിക്കൽ പ്ലാൻ ഉണ്ടായിരിക്കണം, അത് പരിശീലിക്കുകയും വേണം. തീ പിടിച്ചാൽ പുറത്ത് കടക്കാൻ പ്രത്യേക അടിയന്തര എക്സിറ്റ് ഉണ്ടാകണം.
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News