എ.സി.സി ടി20 പ്രീമിയർ കപ്പ്: യു.എ.ഇയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഒമാൻ

ടീം നേടിയത് ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയം

Update: 2024-04-16 06:17 GMT

എ.സി.സി പുരുഷ പ്രീമിയർ കപ്പ് ടി20 ടൂർണമെന്റിൽ ഗ്രൂപ്പ് ബി മത്സരത്തിൽ പ്രബലരായ യു.എ.ഇയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഒമാൻ. ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയമാണ് ടീം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. എന്നാൽ ഒമാൻ 12.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി ലക്ഷ്യം മറികടന്നു.

Advertising
Advertising

തുടർച്ചയായ രണ്ടാം ദിവസവും മഴ കളി വൈകിപ്പിച്ചതിനാൽ 15 ഓവറാക്കി ചുരുക്കിയാണ് മത്സരം നടന്നത്. മൂന്ന് ഓവറിൽ 11 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബിലാൽ ഖാനാണ് തിങ്കളാഴ്ച ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ താരം. ഒമാനായി കശ്യപ് പ്രജാപതി(53)യും ഖാലിദ് കൈലും(50) അർധസെഞ്ച്വറി നേടി. യു.എ.ഇക്കായി ആസിഫ് ഖാൻ(66) അർധസെഞ്ച്വറി നേടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News