ഒമാൻ ദേശീയ ദിനാഘോഷം: തും റൈത്തിലും റാലി, ഇന്ത്യൻ സമൂഹവും പങ്കാളികളായി
ഇന്ത്യൻ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിവിധ സാംസ്കാരിക സംഘടന പ്രവർത്തകരുമടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു
Update: 2022-11-20 07:31 GMT
തും റൈത്ത് : വാലി മുസല്ലം അഹമ്മദ് ഹദ്രിയുടെ നേത്യത്വത്തിൽ തും റൈത്തിലും ദേശീയ ദിനാഘോഷ റാലി നടന്നു. ഇന്ത്യൻ സമൂഹം തും റൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷന് കീഴിലാണ് അണി നിരന്നത്. ഇന്ത്യൻ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിവിധ സാംസ്കാരിക സംഘടനാ പ്രവർത്തകരുമടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു.
വാലി ഓഫീസിൽ നടന്ന ചടങ്ങിൽ സൗമ്യ റബീഷ് വരച്ച സുൽത്താൻ ഹൈത്തതിന്റെ ചിത്രം വാലിക്ക് സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ് , ആക്ടിങ് ഹെഡ്മിസ്ട്രസ്സ് രേഖ പ്രശാന്ത് , ടിസ പ്രസിഡന്റ് കിഷോർ ഗോപിനാഥ് , ബൈജു തോമസ് , അബ്ദുൾ സലാം , ബിനു പിള്ള , സജിനി ഷാജീവ് , ഷജീർ ഖാൻ , അഷ്‌റഫ് കോട്ടപ്പള്ളി , സൈദലവി തുടങ്ങിയവർ നേതൃത്വം നൽകി.