ഒമാന്റെ സമ്പദ്‌വ്യവസ്ഥ ഈവർഷം രേഖപ്പെടുത്തിയത് ശ്രദ്ധേയ വളർച്ച

ഏതാണ്ട് ഒരു ദശാബ്ദത്തിനിടെ ഒമാന്റെ ജി.ഡി.പി.യുടെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്

Update: 2022-07-03 18:30 GMT
Editor : rishad | By : Web Desk

മസ്കത്ത്: എണ്ണ വില ഉയരുകയും ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ ഉൽപ്പാദനം വർധിക്കുകയും ചെയ്‌തതോടെ ഒമാന്റെ സമ്പദ്‌വ്യവസ്ഥ ഈവർഷം ആദ്യ മാസങ്ങളിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 25.7 ശതമാനമാണ് വളർച്ച കൈവരിച്ചതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏതാണ്ട് ഒരു ദശാബ്ദത്തിനിടെ ഒമാന്റെ ജി.ഡി.പി.യുടെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്. എണ്ണവിലയിലുണ്ടായ ഉയർച്ചയാണ് ഇതിന് പ്രധാന കാരണം. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പി 9.474 ശതകോടി റിയാൽ ആയാണ് ഉയർന്നിട്ടുള്ളത്. 2022ലെ ആദ്യ മാസങ്ങളിൽ എണ്ണ, വാതകം, വ്യവസായം, സേവനങ്ങൾ, കൃഷി, മത്സ്യബന്ധനം എന്നീ പ്രധാന മേഖലകളിലെ സാമ്പത്തിക വളർച്ച വിശാലാടിസ്ഥാനത്തിലുള്ളതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

Advertising
Advertising

ഹൈഡ്രോകാർബൺ ജി.ഡി.പി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2.013 ശതകോടി റിയാൽ ആയിരുന്നുവെങ്കിൽ ആദ്യ മാസങ്ങളിൽ 69 ശതമാനം ഉയർന്ന് 3.403 ശതകോടിയിലെത്തി. എണ്ണ ഉൽപ്പാദനത്തിന്റെ മൂല്യം കഴിഞ്ഞ വർഷത്തെ ആദ്യ മാസങ്ങളിൽ 1.690 ശതകോടി റിയാൽ ആയിരുന്നുവെങ്കിൽ ഈവർഷമത് 73.5 ശതമാനം ഉയർന്ന് 2.933 ശതകോടി റിയാലിലെത്തി. പ്രകൃതി വാതക ഉൽപാദനനം 45.5 ശതമാനം ഉയർന്ന് 470 ദശലക്ഷം റിയാലിലുമെത്തി. ഒമാന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും കഴിഞ്ഞയാഴ്ച ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞിരുന്നു.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News