ഒമാനിലെ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മത്സരിക്കാൻ 14പേർ
ജനുവരി 21 നാണ് ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടക്കുക
ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മത്സരിക്കാൻ 14പേർ. നാലു പേർ പത്രിക പിൻവലിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിവരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
ജനുവരി 21 നാണ് ഇന്ത്യൻസ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വിജയികളേയും പ്രഖ്യാപിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും വോട്ടിങ് സമയം. സ്കുൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗ്ഗ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് വെബ്സൈറ്റിലൂടെ ലഭ്യമാണ്.സ്ഥനാർഥികൾക്ക് നേരിട്ട് വോട്ടുചോദിക്കാൻ അനുവാദമില്ലാത്തതിനാൽ ബന്ധപ്പെട്ട ആളുകളാണ് പ്രചാരനവുമായി രംഗത്തുള്ളത്.