ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും

അന്തരീക്ഷ മലിനീകരണം കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് ഒന്നാം സ്ഥാനമാണുള്ളത്.

Update: 2022-08-27 18:34 GMT
Editor : Nidhin | By : Web Desk

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിച്ചു. സുരക്ഷാ ഘടകങ്ങളും കുറ്റകൃത്യങ്ങളുടെ കുറവും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്.

ഒമാന്റെ സുരക്ഷാ നിരക്ക് 80.01 ഉം ക്രൈം നിരക്ക് 19.99 ഉം ആണ്. ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്‌വാനാണ് സുരക്ഷിത രാജ്യങ്ങുടെ പട്ടികയിൽ ഉള്ളത്.

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20-ാം സ്ഥാനത്ത് ഒമാൻ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്‌കത്തിന്റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം നിരക്ക് 20.54ഉം ആണ്.

Advertising
Advertising

നമ്പെയോയുടെ റിപ്പോർട്ട് അനുസരിച്ച് മസ്‌കത്തിലെ ക്രൈം നിരക്ക് വളരെ കുറവാണ്. കൊലപാതകം, ഭവനഭേദനം, കൊള്ള, കാർ മോഷണം, കാറുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കൽ, നിറത്തിന്റെയും മതത്തിന്റെയും പേരിലുള്ള ആക്രമണം എന്നിവയെല്ലാം ഒമാനിൽ പൊതുവേയും മസ്‌കത്തിൽ പ്രത്യേകിച്ചും കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പകൽ സമയത്ത് തനിയെ നടക്കുമ്പോഴത്തെ സുരക്ഷയിൽ വളരെ ഉയർന്ന പോയിന്റാണ് ഒമാന് ലഭിച്ചിരിക്കുന്നത്. രാത്രി തനിയെ നടക്കുമ്പോഴത്തെ സുരക്ഷിയിൽ 76.80 പോയിന്റുണ്ട്. അന്തരീക്ഷ മലിനീകരണം കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് ഒന്നാം സ്ഥാനമാണുള്ളത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News