ചരിത്രം കുറിച്ച് ഒമാൻ; ആദ്യ റോക്കറ്റ് ദുഖ്മ് 1 വിക്ഷേപിച്ചു
രാവിലെ 10.05ന് ദുഖ്മിലെ ഇത്‌ലാഖ് സ്‌പേസ് ലോഞ്ചിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്
മസ്‌കത്ത്: ഒമാന്റെ ബഹിരാകാശ പ്രവർത്തനത്തിന്റെ നാഴികകല്ലാവുന്ന ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുഖ്മ് 1 വിക്ഷേപിച്ചു. രാവിലെ 10.05ന് ദുഖ്മിലെ ഇത്‌ലാഖ് സ്‌പേസ് ലോഞ്ചിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. റോക്കറ്റിന്റെ വിജയകരമായ യാത്ര ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഗതാഗത വാർത്ത വിനിമയ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷണൽ സ്പേസ് സർവീസസ് കമ്പനിയുടെ (നാസ്‌കോം) അനുബന്ധ സ്ഥാപനമായ ഇത്‌ലാഖ് കമ്പനിയാണ് വിക്ഷേപണം നടത്തിയത്. ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഗോള ബഹിരാകാശ വ്യവസായത്തിലെ ഒരു പ്രധാനി എന്ന നിലയിൽ ഒമാന്റെ സ്ഥാനം ഉയർത്തുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമാണ് വിക്ഷേപണം. ഇത് ഒമാനിന് മാത്രമല്ല, മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് മൊത്തത്തിൽ ഒരു സുപ്രധാന നേട്ടമാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഊന്നിപ്പറഞ്ഞു.