ഒമാൻ ദേശിയ ദിനം; സുൽത്താന്​​ ആശംസകൾ നേർന്ന് ലോകനേതാക്കൾ

Update: 2023-11-17 20:59 GMT
Advertising

ഒമാൻന്‍റെ 53ാം ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതംബിൻ താരിഖിന്​ ആംശസകൾ നേർന്നു.

സുൽത്താന്‍റെ വിവേകപൂർണമായ ഭരണത്തിന്​ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നൻമകൾ കൈവരിക്കട്ടെയെന്നും ആംശസ സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.

ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്​ട്രമായ​ ഒമാന്​ ഖത്തർ അമീർശൈഖ്​ തമീം ബിൻ ഹമദ്​ അൽഥാനി ആശംസ​ നേർന്നു.

ഒമാനിലെ മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, തുടങ്ങിയ ഉദ്യോഗസ്ഥരും സുൽത്താന് ആശംസ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News