ഏറ്റവും കുറവ് പൊതുഗതാഗത ചെലവുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാൻ
കുറഞ്ഞ യാത്ര ചെലവുള്ള രാഷ്ട്രങ്ങളിൽ ഒന്നാമത് മോൽദോവയാണ്
Update: 2022-06-14 18:25 GMT
ആഗോളതലത്തിൽ ഏറ്റവും കുറവ് പൊതുഗതാഗത ചെലവുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ. ഗ്ലോബൽ ഡാറ്റാബേസ് സ്ഥാപനമായ നാമ്പിയോ പുറത്തുവിട്ട റിപ്പോർട്ടിൽ അറബ് രാഷ്ട്രങ്ങളിൽ മൂന്നാം സ്ഥാനമാണ് ഒമാനുള്ളത്. ഒമാനിൽ 1.3 ഡോളറാണ് ഒരു വശത്തേക്കുള്ള യാത്രയിൽ ചുരുങ്ങിയ ചെലവ്. ഇതിൽ കുറവ് ചെലവ് വരുന്ന അറബ് രാഷ്ട്രങ്ങൾ യു.എ.ഇയും ലബനാനുമാണ്.
ലോകത്ത് ഏറ്റവും ഉയർന്ന ചെലവ് വരുന്നത് നോർവെയിലാണ്. 3.99 ഡോളറാണ് ചുരുങ്ങിയ തുക. ഐസ്ലാന്റും സ്വിറ്റ്സർലാന്റുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കുറഞ്ഞ യാത്ര ചെലവുള്ള രാഷ്ട്രങ്ങളിൽ ഒന്നാമത് മോൽദോവയാണ്. ഒരു വശത്തേക്ക് ഇവിടെ യാത്രാ ചെലവ് 0.10 ഡോളർ മാത്രമാണ്. ശ്രീലങ്കയും ഉസ്ബാകിസ്ഥാനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
Oman on the list of countries with the lowest public transport costs