ഒമാൻ സുൽത്താൻ സിംഗപ്പൂർ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

സിംഗപ്പൂർ സന്ദർശനത്തിന്‍റെ ഓർമക്കായി പുതിയ ഓർക്കിഡ് പുഷ്പത്തിന്​ ഒമാൻ സുൽത്താന്‍റെ പേര്​ നൽകി

Update: 2023-12-14 18:10 GMT
Editor : Shaheer | By : Web Desk
Advertising

മസ്കത്ത്: സിംഗപ്പൂർ സന്ദർശനം നടത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്​ പ്രസിഡന്‍റ്​ തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി. ഇസ്താന പാലസിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സൗഹൃദ ബന്ധവും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവലോകനം ചെയ്തു.

സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങുമായും ഇസ്താന കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാനും സിംഗപ്പൂരും തമ്മിലുള്ള വിപുലമായ ബന്ധത്തെക്കുറിച്ചും ഫലപ്രദമായ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ്​ ഇസ്താന കൊട്ടാരത്തിൽ നൽകിയത്​. യോഗത്തിൽ ഒമാനി-സിംഗപ്പൂർ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തു.

 സുൽത്താൻ ഹൈതം ബിൻ താരിഖ്​ സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ് സന്ദർശിച്ചു. ചരിത്രപരമായ സിംഗപ്പൂർ സന്ദർശനത്തിന്‍റെ ഓർമക്കായി പുതിയ ഓർക്കിഡ് പുഷ്പത്തിന്​ ഒമാൻ സുൽത്താന്‍റെ പേര്​ നൽകുകയും ചെയ്തു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന ഈ പ്രവൃത്തിക്ക്​ സുൽത്താൻ നന്ദി അറിയിച്ചു.

Summary: Sultan Haitham bin Tariq, the ruler of Oman, meets with Singapore President Tharman Shanmugaratnam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News