ഒമാനിൽ ദേശീയ പേയ്മെന്റ് കാർഡ് 'മാലിന്' ദേശീയ ദിനത്തിൽ സോഫ്റ്റ് ലോഞ്ച്

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫീ​സ് ഇ​ല്ലാ​തെ കാ​ർ​ഡും വ്യാ​പാ​രി​ക​ൾ​ക്ക് കുറഞ്ഞ ചെലവുമാണ് പ്രത്യേകത

Update: 2025-11-19 07:57 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിൽ പുതിയ ദേശീയ പേയ്‌മെന്റ് കാർഡായ മാല്‍ നാളെ പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ) അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചാണ് സോഫ്റ്റ് ലോഞ്ച്. വിഷൻ 2040 ന്റെ ലക്ഷ്യങ്ങളിലൊന്നായ ഡിജിറ്റൽ പരിഷ്കരണം വേ​ഗത്തിലാക്കുന്നതിനും ദേശീയ പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണിത്.

ലോഞ്ചിങ് ദിനത്തിൽ തന്നെ സുൽത്താനേറ്റിലുലെ മിക്ക എടിഎമ്മുകളിലും ഇ-കൊമേഴ്സ് ​ഗേറ്റ്‌വേകളിലും കാർഡ് ഉപയോ​ഗിച്ച് ഇടപാട് നടത്താം. എന്നാൽ ചില പി.ഒ.എസ് ടെർമിനലുകൾ ആദ്യഘട്ടത്തിൽ പ്രവർത്തനക്ഷമമാകണമെന്നില്ല. ബാങ്കുകൾ ടെർമിനലുകളുടെ അപ്‌ഗ്രേഡേഷൻ പൂർത്തിയാക്കുന്നതേയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾ ബാങ്കുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

'മാൽ' കാർഡിന് ഉപഭോക്താക്കൾ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. കാർഡ് ഇഷ്യൂ ചെയ്യുന്നതിനും റീ ഇഷ്യൂ ചെയ്യുന്നതിനും വാർഷിക ഫീസുകളും ഉണ്ടായിരിക്കില്ല. ഡെബിറ്റ്, പ്രീപെയ്ഡ് എന്നീ രണ്ട് വേർഷനുകളിലാണ് കാർഡ് നൽകുന്നത്. ഇതുവഴി എല്ലാതരം ഉപഭോക്താക്കൾക്കും കാർഡ് ലഭ്യമാകും.

ഡിജിറ്റൽ സാമ്പത്തികസേവനങ്ങളിലെ ചെലവ്കുറക്കുകയും ഉപയോഗം വർധിപ്പിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിലെ കാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാപാരികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചെറുകിട-ഇടത്തരം സംരംഭകർക്കും പേയ്മെന്റ് സ്വീകരിക്കൽ ചെലവ് 50 ശതമാനം വരെ കുറയാനാണ് സാധ്യത.

സർക്കാർ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് ഹൗസുകൾ, ബ്രോക്കറേജ് സ്ഥാപനങ്ങൾ, ഇ-വാലറ്റ് ടോപ്-അപ്സേവനദാതാക്കൾ, റിയാദാ കാർഡ് കൈവശമുള്ള ചെറുകിട-ഇടത്തരം സംരംഭകർ, ചാരിറ്റി സംഘടനകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മെർച്ചന്റ് സർവിസ് ഫീ (എം.എസ്.എഫ്) പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സകാത്ത്, സ്വദഖ, മറ്റു ദാനങ്ങൾ തുടങ്ങിയവ സ്വീകരിക്കുമ്പോൾ ചാരിറ്റി സംഘടനകൾക്ക് മുഴുവൻ ഫീസും ഒഴിവാകും.

ഒമാൻ നെറ്റ് സ്വിച്ച് വഴി പ്രവർത്തിക്കുന്ന ദേശീയതലത്തിൽ നിയന്ത്രിക്കുന്ന പേയ്മെന്റ് ഘടനയിൽ മാൽ കാർഡിൻ്റെ പങ്ക് പ്രധാനമാണെന്ന് സി.ബി.ഒ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞ ചെലവിൽ ദേശീയ പേയ്മെൻ്റ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ ഫീസ് ഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടുതൽ കാര്യക്ഷമവും സ്ഥിരതയുമുള്ള പേയ്മെൻ്റ് ഇക്കോസിസ്റ്റം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളിൽ പുതുമയും വൈവിധ്യവും കൊണ്ടുവരിക, വിദേശ പേയ്മെന്റ് നെറ്റ് വർക്കുകളെ ആശ്രയിക്കുന്നത് കുറക്കുക തുടങ്ങിയ കാര്യങ്ങളും 'മാൽ' കാർഡ് അവതരിപ്പിക്കുന്നതിലൂടെ യാതാർഥ്യമാകും. അടുത്ത ആഴ്ചകളിൽ തന്നെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കാർഡ് വിതരണം ആരംഭിക്കും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News