സംശയാസ്പദമായ പറക്കുന്ന വസ്തുക്കൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം: ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ

77720078 എന്ന വാട്‌സാപ്പ് നമ്പറിൽ വിവരമറിയിക്കാൻ നിർദേശം

Update: 2026-04-06 16:35 GMT

മസ്‌കത്ത്: ഒമാനിൽ സംശയാസ്പദമായ പറക്കുന്ന വസ്തുക്കൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി അധികൃതർ, മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പൊതുജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് കമ്യൂണിക്കേഷൻ സെന്റർ പറഞ്ഞു.

സംശയാസ്പദമായ ഡ്രോണുകളോ മറ്റ് വസ്തുക്കളോ കണ്ടാൽ സുരക്ഷാ ഏജൻസികളുടെ 77720078 എന്ന വാട്‌സാപ്പ് നമ്പറിൽ വിവരമറിയിക്കാനാണ് നിർദേശം. ഇത്തരം വസ്തുക്കൾ കണ്ടാൽ പരിഭ്രാന്തരാകരുത് അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ പറയുന്നു. സാധ്യമാണെങ്കിൽ വസ്തു കണ്ട കൃത്യമായ സ്ഥലം അടയാളപ്പെടുത്തുകയും ഫോട്ടോയോ വീഡിയോയോ എടുത്ത് സൂക്ഷിക്കണം. സമൂഹമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക എന്നും അധികൃതർ പറയുന്നു. അതേസമയം അസാധാരണമായ വലിയ ശബ്ദത്തോടെയും താഴ്ന്ന് പറക്കുന്നതും സാധാരണ ലൈറ്റുകൾ ഇല്ലാതെ പതുക്കെ നീങ്ങുന്നതും സംശയിക്കേണ്ട ഡ്രോണുകളുടെ സഞ്ചാര ലക്ഷണങ്ങളാണെന്നും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു.

Advertising
Advertising
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News