ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ പ്രവാസി സമൂഹം

ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അംബാസഡർ അഭിവാദ്യം ചെയ്തു

Update: 2023-01-26 18:25 GMT
Advertising

ദേശാഭിമാനത്തിെൻറ നിറവിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഒമാനിലെ പ്രവാസി സമൂഹവും ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസ്സിയിലും ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് ആണ് നടന്നത്.

മസ്കത്ത് ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർവുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ എംബസ്സിയിൽ എത്തിയിരുന്നു. ഇന്ത്യൻ സ്കൂൾ വാദികബീറിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലും സ്ഥാനപതി മുഖ്യാതിഥിയായി പങ്കെടുത്തു.

ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലും വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് രാഷ്ട്രപതി ദ്രൗപദി മുർവുവിന് ആശംസകൾ അറിയിച്ചു. ഇന്ത്യ-ഒമാൻ ബന്ധം എന്നും ദൃഢമായി നിലനിൽക്കാൻ ശ്രമിക്കുമെന്നും ഇന്ത്യൻ ജനതയ്ക്ക് എല്ലാവിധ ക്ഷേമവും ആശംസിക്കുന്നതായി സുൽത്താൻ ആശംസാ സന്ദേശത്തിൽ അറിയിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News