സലാലയിൽ മലയാള വിഭാഗത്തിന്റെ ഓണാഘോഷം
ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു
ഐ.എസ്.സി മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷം രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്യുന്നു
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ സി.വി.സുദർശൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ദിൽരാജ് നായർ സ്വാഗതം പറഞ്ഞു.
മലയാള വിഭാഗം അംഗങ്ങളും അവരുടെ കുടുംബാഗങ്ങളുമാണ് ഓണാഘോഷത്തിൽ സംബന്ധിച്ചത്. ഓണപ്പാട്ട്, തിരുവാതിര, ഒപ്പന, മാർഗംകളി, മറ്റു ന്യത്തങ്ങൾ എന്നിവയും നടന്നു. മണികണ്ഡൻ, അപർണ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ക്ലബ് മൈതനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വിഭവ സമ്യദ്ധമായ ഓണ സദ്യയും നടന്നു. നേരത്തെ മാവേലി എഴുന്നള്ളത്തും ഉണ്ടായിരുന്നു. പരിപാടിക്ക് സബീർ പി.ടി., മനോജ്.വി.ആർ, ദീപക് മോഹൻ ദാസ്, ശ്രീജി, അജിത് കുമാർ,കീർത്തി തുടങ്ങിയവർ നേത്യത്വം നൽകി. നൂറ് കണക്കിനാളുകൾ ആഘോഷ പരിപാടികളിൽ സംബന്ധിച്ചു.