ദില്‍ഹേ തര്‍മത് 2022 സംഘടിപ്പിച്ചു
തര്‍മത് മേഖലയില്‍ വിദ്യാഭ്യാസ, സാമൂഹിക, സംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ചടങ്ങില്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു
Update: 2022-09-22 16:29 GMT
മസ്‌ക്കത്ത്: ഒമാനിലെ തര്‍മത് കെ.എം.സി.സി 'ദില്‍ഹേ തര്‍മത് 2022' സംഘടിപ്പിച്ചു. മസ്‌കത്ത് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
തര്‍മത് മേഖലയില്‍ വിദ്യാഭ്യാസ, സാമൂഹിക, സംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ചടങ്ങില്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. ആബിദ് കണ്ണൂര്‍, ഫാസില ബാനു, ആയിഷ ബത്തൂല്‍, അസ്മ കൂട്ടായി എന്നിവര്‍ നയിച്ച ഇശല്‍നൈറ്റും അരങ്ങേറി. ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബങ്ങളടക്കം നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.