പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Update: 2025-03-07 16:04 GMT
Editor : Thameem CP | By : Web Desk

സലാല: പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി ആണ് മരണപ്പെട്ടത്. റൈസൂത്ത് സിമന്റ് കമ്പനിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ ഫസ്‌ന, മക്കൾ: നിഹാല ജബിൻ,അനാം മിർഷ, മുഹമ്മദ് ഫിസാൻ. മൃതദേഹം കടിയങ്ങാട് ജുമ മസ്ജിദിൽ ഖബറടക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News