ഒമാന്റെ ചില ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസവും മഴയ്ക്ക് സാധ്യത

Update: 2022-08-02 11:14 GMT
Advertising

ഇന്നു മുതൽ അടുത്ത രണ്ടു ദിവസവും ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പല ഭാഗങ്ങളിലും ലഭ്യമാകുന്ന മഴയുടെ തീവ്രത വെത്യസ്ഥമായിരിക്കും.

അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. കനത്ത ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദോഫാർ മരുഭൂമിയിലും അൽ വുസ്തയുടെ ചില ഭാഗങ്ങളിലും ഇന്നും നാളെയും മേഘങ്ങൾ രൂപപ്പെടും.

ദോഫാർ ഗവർണറേറ്റിലെ തീരങ്ങളിലും മലനിരകളിലും മഴ പെയ്‌തേക്കും. കനത്ത മഴ സാധ്യത കണക്കിലെടുത്ത് നോർത്ത്, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിലുള്ളവരോട് ആവശ്യമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. മഴ കനത്തതോടെ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ അത്തരം ഇടങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News