പി.സി.എഫ് സലാലക്ക് പുതിയ ഭാരവാഹികൾ
ഇബ്രാഹിം വേളം പ്രസിഡന്റ്, ഫൈസൽ പയ്യോളി സെക്രട്ടറി
Update: 2025-11-02 14:23 GMT
സലാല: പിഡിപിയുടെ പോഷക സംഘടനയായ പ്യൂപ്പിൾസ് കൾച്ചറൽ ഫോറം സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം വേളം പ്രസിഡന്റും ഫൈസൽ പയ്യോളി സെക്രട്ടറിയും യൂസുഫ് കൊടുങ്ങല്ലൂർ ട്രഷററുമാണ്.പിസിഎഫ് ഓഫീസിൽ നടന്ന പ്രവർത്തക സംഗമത്തോടനുബന്ധിച്ചുള്ള ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നൂർ നവാസ്, സൈഫുദ്ദീൻ, മുനീർ എന്നിവർ വൈസ് പ്രസിഡന്റുമാരും, ഇസ്മയിൽ, ഉസ്മാൻ, ഇക്ബാൽ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. റസാക്ക് ചാലിശ്ശേരി, ഉസ്മാൻ വാടാനപ്പള്ളി, വാപ്പു വല്ലപ്പുഴ, റിയാസ് കൊല്ലം, റഊഫ് കണ്ണൂർ, ഫൈസൽ കൊടുങ്ങല്ലൂർ, ജലീൽ വാടാനപ്പള്ളി, ഹാഷിം വാടാനപ്പള്ളി, യൂസഫ് ചെന്ത്രാപ്പിന്നി എന്നിവരെ നാഷണൽ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.