പി സി ഡബ്ല്യു എഫ് സലാല വനിതാ ഘടകം രൂപീകരിച്ചു
പ്രസിഡന്റായി ശബ്ന ടീച്ചറേയും സെക്രട്ടറിയായി റിൻസില റാസിനെയും തെരഞ്ഞെടുത്തു
Update: 2022-10-25 14:52 GMT
സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ വനിത ഘടകം രൂപീകരിച്ചു. കഴിഞ്ഞ ദിവസം സഹൽനോത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വെച്ചാണ് വനിത ഘടകം രൂപീകരിച്ചത്. പ്രസിഡന്റായി ശബ്ന ടീച്ചറേയും സെക്രട്ടറിയായി റിൻസില റാസിനെയും തെരഞ്ഞെടുത്തു. സ്നേഹ ഗിരീഷാണ് ട്രഷറർ. ജസ്ല മൻസൂർ വൈസ് പ്രസിഡന്റും ആയിശ കബീർ ജോ:സെക്രട്ടറിയുമാണ്.ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സാദിഖ് എം. , സി.സിദ്ദീഖ് മൊയ്തീൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.