വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും ക്രിക്കറ്റ് കളി: മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് പിച്ചൊരുക്കിയിതിന്റെ ചിത്രം പങ്കിട്ടാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

Update: 2022-12-13 16:40 GMT
Editor : rishad | By : Web Desk

മസ്കത്ത്: വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും മറ്റും ക്രിക്കറ്റ് കളിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. വാദികൾ, ഒഴിഞ്ഞ പ്രദേശങ്ങൾ, കടൽത്തീരങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ അനുമതി ഇല്ലാതെ ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രവൃത്തികളോ മറ്റോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് പിച്ചൊരുക്കിയിതിന്റെ ചിത്രം പങ്കിട്ടാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വാദികളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഇത്തരം പിച്ചുകളും മറ്റു വിനോദ സംവിധാനങ്ങളും നിർമിക്കുന്നത് വ്യാപകമായതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News