പൊന്നാനി ഓർഗനൈസേഷൻ ഓഫ്‌ സലാല ഓണാഘോഷം സംഘടിപ്പിച്ചു

Update: 2026-09-27 06:58 GMT

സലാല: സലാലയിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി ഓർഗനൈസേഷൻ ഓഫ്‌ സലാല ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ വിവിധ ഓണക്കളികളും മത്സരങ്ങളും നടന്നു. കുടുംബങ്ങളിൽ തയ്യാർ ചെയ്ത്‌ കൊണ്ട്‌ വന്ന വിഭവ സമ്യദ്ധമായ ഓണസദ്യയും നടന്നു. സാംസ്കാരിക പരിപാടിയിൽ കെ.ഷൗക്കത്തലി, അനീഷ്‌ റാവുത്തർ, സജിബ്‌ ജലാൽ, ഷജീർ ഖാൻ എന്നിവർ സംബന്ധിച്ചു. ആഘോഷ പരിപാടികൾക്ക്‌ അരുൺ ബാലൻ, ജാഫർ ജാഫി, ഗഫൂർ താഴത്ത്‌, ജനീസ്‌, മുനീറ, ആരിഫ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News