4,000 കാർട്ടൺ നിരോധിത സിഗരറ്റ് കൈവശംവെച്ചു; ഒമാനിൽ പ്രവാസി പിടിയിലായി

സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലാണ് സംഭവം

Update: 2024-08-28 06:49 GMT

മസ്കത്ത്: ഒമാനിൽ 4000 കാർട്ടൺ നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത പ്രവാസി പിടിയിൽ. സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലാണ് സംഭവം.

നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനെ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 4000 കാർട്ടൺ സിഗരറ്റ് പിടിച്ചെടുക്കുകയും ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവെന്നും ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News