പ്രവാസി വെൽഫെയർ; ലേഡീസ് സ്പോർട്സ് ഫീസ്റ്റ നവംബർ 14ന്
ഗൂഗിൾ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനാവുക
സലാല: പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിക്കുന്ന ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ 2’ നവംബർ 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലു മുതൽ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മീറ്റ് 18 വയസ്സിന് മുകളിൽ പ്രായമുള്ള വനിതകൾക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഷോട്ട്പുട്ട്, റണ്ണിങ് റേസ്, സ്ലോ സൈക്ലിംഗ്, റിലേ, ടഗ് ഓഫ് വാർ തുടങ്ങി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും എട്ടു വ്യക്തിഗത മത്സരങ്ങളുമാണ് നടക്കുകയെന്ന് കൺവീനർ സാജിത ഹഫീസ് പറഞ്ഞു. ഗൂഗിൾ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനാവുക.
പരിപാടിയുടെ പ്രമോ വീഡിയോയുടെ ലോഞ്ചിങ് ഡോ.സമീറ സിദ്ദീഖ് നിർവഹിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ ഷസ്‌ന നിസാർ, ബിൻസി, റജീന സലാഹുദ്ദീൻ, പിങ്കി പ്രബിൻ , ആരിഫ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു
പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, ജനറൽ സെക്രട്ടറി സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര ,തസ്റീന ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞവർഷം നടന്ന ഒന്നാം സീസൺ വനിതകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ജനശ്രദ്ധ നേടിയിരുന്നു.