’ജോയ്ഫുൾ ഈദ്’: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.

Update: 2023-11-26 19:24 GMT

മസ്കത്ത്: ഗൾഫ് മാധ്യമം ജോയ് ആലുക്കാസ് ജ്വല്ലറിയുമായി ചേർന്ന് സംഘടിപ്പിച്ച ‘ജോയ്ഫുൾ ഈദ്’ മത്സരത്തിലെ ഒമാനിൽ നിന്നുള്ള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.

മസ്‌കത്തിലെ റൂവി ജോയി ആലുക്കാസിൽ നടന്ന ചടങ്ങിൽ സി.എം സവാദ്, മീനു ബിനോയ്, മുഹമ്മദ് മുസ്തഫ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ഒമാൻ റീജനൽ മാനേജർ ആന്‍റോ ഇഗ്നേഷ്യസാണ് സമ്മാനങ്ങൾ നൽകിയത്. ഒമാനിൽ ‘ഗൾഫ് മാധ്യമ’ത്തിന്‍റെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയ്ക്കായിരുന്നു സമ്മാനം.

Advertising
Advertising

പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങി നിരവധി ചിത്രങ്ങളാണ് വായനക്കാർ പങ്കുവച്ചത്. മലയാളികൾക്കു പുറമെ വിവിധ ദേശക്കാരും മത്സരത്തിൽ പങ്കെടുത്തു. ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒമാൻ റസിഡന്‍റ്​ മാനേജർ ഷക്കീൽ ഹസ്സൻ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ്​ നി​ഹാ​ർ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും മ​റ്റു ജീ​വ​ന​ക്കാ​രും സം​ബ​ന്ധി​ച്ചു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News