മസ്‌കത്ത് നഗരത്തിലെ പൊതുയിടങ്ങളിൽ സുരക്ഷാപദ്ധതി

ബീച്ചുകളും മറ്റും നിരീക്ഷിക്കുന്നതിന് മസ്‌കത്ത് മുനിസിപ്പാലിറ്റി , സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു

Update: 2023-01-08 19:15 GMT

മസ്‌കത്ത് നഗരത്തിലെ ബീച്ചുകളിലും പാർക്കുകളിലെയും പൊതു സൗകര്യങ്ങളും മറ്റും സംരക്ഷിക്കുന്നതിനായി പദ്ധതി. ബീച്ചുകളും മറ്റും നിരീക്ഷിക്കുന്നതിന് മസ്‌കത്ത് മുനിസിപ്പാലിറ്റി , സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കമ്പനി സി.ഇ.ഒ റിട്ട. ബ്രിഗേഡിയർ ജനറൽ സഈദ് ബിൻ സുലൈമാൻ അൽ അസിമിയുമായാണ് കരാറിൽ ഒപ്പുവെച്ചത്.

പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സുരക്ഷക്കും ഹാനികരമായ ആളുകളുടെ പെരുമാറ്റങ്ങൾ കമ്പനി നിരീക്ഷിക്കും. കരാറിൻറെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി നിർദേശിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം നടത്താൻ കമ്പനി ജീവനക്കാരെ നൽകും.

Advertising
Advertising

ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് ഉദ്യോഗസ്ഥർക്ക് മുനിസിപ്പാലിറ്റി പരിശീലനം നൽകും. മാലിന്യം തള്ളൽ, കുട്ടകളിൽ ശരിയായ രീതിയിലല്ലാത്ത വിധം മാലിന്യം കൊണ്ടു വന്നിടൽ, കടൽത്തീരങ്ങളിൽ വാഹനങ്ങളും സൈക്കിളുകളും ഉപയോഗിക്കൽ, തീയിടൽ, ഗ്രില്ലിംഗ്, നായ്ക്കളെയും മൃഗങ്ങളെയും നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളായിരിക്കും നിരീക്ഷിക്കുക. സുരക്ഷിതമല്ലാത്ത കാലാവസ്ഥയിൽ ബീച്ചുകൾ സന്ദർശിക്കുന്നതിൽനിന്ന് വ്യക്തികളെ തടയുകയും ക്യാമ്പിങ് ലംഘനങ്ങൾ സംഘം നിരീക്ഷിക്കുകയും ചെയ്യും.


Full View

Project to protect beaches, parks and public facilities in Muscat city.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News