പാലക്കാട് സ്‌നേഹകൂട്ടായ്മ സലാലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ഡോ. ബീമാ ഫാത്തിമ സംവദിച്ചു

Update: 2025-10-14 06:55 GMT
Editor : Mufeeda | By : Web Desk

സലാല: പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പിഎസ്‌കെ, നൂറുല്‍ ശിഫയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ സലാലയിലെ ക്ലിനിക്കില്‍ നടന്ന ക്യാമ്പില്‍ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ സേവനവും പ്രാഥമിക പരിശോധനകളും നടന്നു. ഡോ. ബീമാ ഫാത്തിമ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ് നടത്തി.

പിഎസ്‌കെ പ്രസിഡന്റ് നസീബ് വല്ലപ്പുഴ, ഡോ. കെ.സനാതനന്‍, നൂറുല്‍ ശിഫ ഡയറക്ടര്‍ സുനില്‍ ബേബി, അച്യുതന്‍ പടിഞ്ഞാറങ്ങാടി, റസാഖ് ചാലിശ്ശേരി, വാപ്പു വല്ലപ്പുഴ, രതിദേവി മറ്റു എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. നൂറുലേറെ പേര്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. പങ്കെടുത്തവര്‍ക്ക് ചികിത്സക്ക് പ്രത്യേക നിരക്കിളവും നല്‍കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News