ഖത്തർ ലോകകപ്പ്; 'ഹയ്യ' കാർഡുള്ളവർക്ക് സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ

60 ദിവസമാണ് ഫാൻ വിസയുടെ കാലാവധി

Update: 2022-09-07 18:39 GMT

ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർക്ക് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ. ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഫുട്ബോൾ ആരാധകർക്കായി ദേശീയ വിമാനക്കമ്പനി ഒമാൻ എയർ പ്രത്യേക വിമാന ടിക്കറ്റുകളും പ്രഖ്യാപിച്ചു.

ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാൻ ഒരുക്കിയിരിക്കുന്നത്. 60 ദിവസത്തെ കാലാവധിയുള്ള മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സൗജന്യമാണ് .ഹയ്യ കാർഡ് ഉടമകൾക്ക് കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും ഇതിലൂടെ സാധിക്കും. പുതിയ വിസ മസ്കത്ത്, സലാല അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്ക് ഉണർവേകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഖത്തറിലേക്ക് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനായി കുറഞ്ഞ നിരക്കിൽ സർവിസ് നടത്തും. ഇക്കണോമി ക്ലാസിന് 99 റിയാൽ മുതലും ബിസിനസ് ക്ലാസിന് 305 റിയാൽതൊട്ടും ബുക്കിങ്ങുകൾ ആരംഭിക്കും. എന്നാൽ സ്വദേശി പൗരൻമാർക്ക് പ്രത്യേക ഇളവുകൾ നൽകും. ഒമാനിൽനിന്ന് ഖത്തറിലേക്ക് പ്രതിദിനം 3,000 ഫുട്ബാൾ ആരാധകരെ ഒമാൻ എയർ കൊണ്ടുപോകും. ഹോട്ടൽ മേഖലയിലും വിപുലമായ സൗകര്യങ്ങളാണ് സുൽത്താനേറ്റ് നടത്തിയിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളിലെ 11 വിലായത്തുകളിലായി 200 റിസോർട്ടുകളും 20,000-ലധികം ഹോട്ടൽ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം വിവിധ പരിപാടികളും നടത്തും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News