ഒമാനിൽ അപൂർവമായ ഉൽക്കാ സാമ്പിളുകളുടെ ശേഖരം, ശ്രദ്ധ നേടി പ്രദർശനം

പ്രദര്‍ശനത്തില്‍ സുല്‍ത്താനേറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഉല്‍ക്കാശിലയായ ജിദ്ദത്ത് അല്‍ ഹരാസുമുണ്ട്

Update: 2025-10-25 16:24 GMT

മസ്കത്ത്: അപൂര്‍വമായ ഉല്‍ക്കാശില സാമ്പിളുകളുടെ ശേഖരവുമായി ഒമാനിലെ ദുഖമിൽ 'മെറ്റിയോറൈറ്റ് കോര്‍ണര്‍'. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ തുടക്കം കുറിച്ച പ്രദര്‍ശനത്തില്‍ സുല്‍ത്താനേറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഉല്‍ക്കാശിലയായ ജിദ്ദത്ത് അല്‍ ഹരാസുമുണ്ട്.

സന്ദര്‍ശകര്‍ക്ക് ബഹിരാകാശത്ത് നിന്നുള്ള ശകലങ്ങള്‍ കാണാനും അവയുടെ ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് അറിയാനുമുള്ള അപൂര്‍വ അവസരമാണ് 'മെറ്റിയോറൈറ്റ് കോര്‍ണറി'ലൂടെ ലഭിക്കുക. ജിദ്ദത്ത് അല്‍ ഹരാസിന്റെ 91 ഉല്‍ക്കാശിലയാണ് പ്രദര്‍ശനത്തിലുള്ള പ്രധാന ആകര്‍ഷണം. ഏകദേശം 52 കിലോമീറ്റര്‍ നീളമുള്ള ആഘാതപാതയിലൂടെ വ്യാപിച്ചുകിടക്കുന്ന ഈ വീഴ്ചയില്‍ നിന്ന് 700ലധികം ഉല്‍ക്കാശിലകള്‍ ശേഖരിച്ചിട്ടുണ്ട്, 4,600 കിലോഗ്രാം ഭാരമുണ്ട്. ഉല്‍ക്കാശിലയുടെ ഉത്ഭവം 12,600 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ കണക്കാക്കുന്നു. ഉല്‍ക്കാശിലകളുടെ ശാസ്ത്രീയവും ചരിത്രപരവുമായ അവബോധം പ്രാദേശിക, അന്തര്‍ദേശീയ സന്ദര്‍ശകരില്‍ വളര്‍ത്തുക എന്നതാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഉല്‍ക്കാശിലകൾ ശേഖരിക്കുന്നതിലും പഠിക്കുന്നതിലും സംരക്ഷിക്കുന്നതിലും സുല്‍ത്താനേറ്റിന്റെ ശ്രമങ്ങൾ ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ്. 

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News